കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു,4പേർക്ക് പരിക്ക്, അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്

Published : Sep 22, 2022, 10:17 AM ISTUpdated : Sep 22, 2022, 10:19 AM IST
കൊച്ചി പുറംകടലിൽ മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു,4പേർക്ക് പരിക്ക്, അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്

Synopsis

ബേപ്പൂർ സ്വദേശി - അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത്    

കോഴിക്കോട് : കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചു. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം . നാലുപേർക്ക് നിസാര പരിക്കേറ്റു. മലേഷ്യൻ ചരക്ക് കപ്പൽ ആണ് ഇടിച്ചത് . ​ഗ്ലോബൽ എന്ന മലേഷ്യൻ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പൊലീസ് നൽകുന്ന വിവരം. ഇടിച്ചതിനു ശേഷം കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു . : ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ബേപ്പൂർ സ്വദേശി - അലി അക്ബറിന്റെ അൽ നസീം എന്ന മത്സ്യ ബന്ധന ബോട്ടിൽ ആണ് ചരക്ക് കപ്പൽ ഇടിച്ചത് . 

 


 

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ