കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 13, 2018, 10:52 PM IST
Highlights

കോവളം വെള്ളാറിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി  ഹാർലെന്റ്  (40 ) ആണ് മരിച്ചത്. 

തിരുവനന്തപുരം: കോവളം വെള്ളാറിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പൂന്തുറ സ്വദേശി  ഹാർലെന്റ്  (40 ) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. കോവളം ബൈപ്പാസിൽ വെള്ളാർ ഭാഗത്താണ് അപകടമുണ്ടായത്. രാത്രി 9.30 നാണ് അപകടം നടന്നത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും തുടര്‍ന്ന് നിന്ത്രണം വിട്ട കാര്‍ ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റ കാറിലെ യാത്രക്കാരായ പുഞ്ചക്കരി സ്വദേശി നിക്സൻ, മണക്കാട് സ്വദേശി ഹരീഷ്, സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളും കുട്ടിയും, അപകടത്തിൽപ്പെട്ട ഐ ട്വന്‍റി കാറിലെ യാത്രക്കാരൻ, തുടങ്ങി അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറുകൾ കൂട്ടിയിടിച്ച്, നിയന്ത്രണം വിട്ട്, എതിരെ വന്ന സ്കൂട്ടറിനെയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിക്കുകയും സമീപത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ച ശേഷം രണ്ട് കാറുകളും നിയന്ത്രണം വിട്ട് ബൈപാസിന്‍റെ വശങ്ങളിലേക്ക് മറിയുകയായിരുന്നു.
 
 

click me!