ബൈക്കിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിക്ക് മര്‍ദനം; എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Published : Sep 10, 2023, 04:10 PM ISTUpdated : Sep 10, 2023, 04:38 PM IST
ബൈക്കിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിക്ക് മര്‍ദനം; എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Synopsis

വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ  ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.   

കോഴിക്കോട്: കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് തർക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മർദ്ദിക്കുകയുമായിരുന്നു. വിനോദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് യുവതിയുടെ  ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. 

കോഴിക്കോട് നടക്കാവ് എസ്ഐയും സഹോദരനും യുവതിയെ ക്രൂരമായി മർദ്ദിച്ചതായിട്ടാണ് യുവതി പരാതി നൽകിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  കോഴിക്കോട് കൊളത്തൂർ ചീക്കിലോടിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. 

3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവർ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇവർ സഞ്ചരിച്ച വാഹനം തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. കാക്കൂർ പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതി സംബന്ധിച്ച് എസ്ഐയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; എസ്ഐ അടക്കമുള്ള സംഘം മർദ്ദിച്ചെന്ന് യുവതിയുടെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു