
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു അസഭ്യം പറയും കയ്യേറ്റവും. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam