ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; കല്ലുവാതുക്കലിൽ അമ്മയ്ക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി

Published : Aug 06, 2024, 02:07 PM ISTUpdated : Aug 06, 2024, 02:52 PM IST
ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; കല്ലുവാതുക്കലിൽ അമ്മയ്ക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി

Synopsis

കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രേഷ്മ ഒരു വർഷം ജയിലിൽ കഴിഞ്ഞതിനാൽ 9 വർഷം കൂടി ശിക്ഷ അനുഭവിക്കണം. നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ മാതാവിന് പത്ത് വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രേഷ്മ ഒരു വർഷം ജയിലിൽ കഴിഞ്ഞതിനാൽ 9 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്ന് കോടതി പറഞ്ഞു. നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

2021 ജനുവരി അഞ്ചിനാണ് പ്രതി വീടിന് പിന്നിലെ റബ്ബർ തോട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്ന്  രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കാമുകൻ എന്ന പേരിൽ വ്യാജ അക്കൗണ്ടിലൂടെ പ്രതിയുമായി ചാറ്റ് ചെയ്‌തത് രേഷ്‌മയുടെ ഭർത്താവിൻ്റെ ബന്ധുക്കളായ രണ്ട് യുവതികളായിരുന്നു. രേഷ്‌മയുടെ അറസ്റ്റിന് പിന്നാലെ ഇരുവരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു.

'3 പൂട്ടുകളുമായി എത്തി മരത്തിൽ സ്വയം ബന്ധിച്ചു', വിദേശവനിതയെ വനത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ