കൊല്ലം മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസ്; 3 ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ

Published : Sep 03, 2024, 10:36 AM ISTUpdated : Sep 03, 2024, 10:43 AM IST
കൊല്ലം മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസ്; 3 ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ

Synopsis

മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസുനേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്.

കൊല്ലം: കൊല്ലം മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസിൽ 3 പ്രതികൾ പിടിയിൽ. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ അൻസാർ, അഭിജിത്ത്, ശബരിനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 27നാണ് സംഭവം. മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസുനേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. 

ഡസ്റ്റർ, ഫോർച്യൂണർ കാറുകളിൽ കാലികടത്തെന്ന് വിവരം, ഗോരക്ഷാ പ്രവർത്തകർ വെടിവച്ച് കൊന്നത് +2 വിദ്യാർത്ഥിയെ

പാമ്പ് കടിച്ചത് അറിഞ്ഞില്ല, കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാരിൽ ആറാം ക്ലാസുകാരൻ മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു