'രാത്രിയിൽ മറ്റു യാത്രാ മാർ​ഗങ്ങളില്ലായിരുന്നു, ബസ് എടുത്തുപോയി'; കുന്നംകുളത്ത് നിന്ന് മോഷണം പോയ ബസ് കണ്ടെത്തി

Published : Sep 03, 2024, 08:41 AM ISTUpdated : Sep 03, 2024, 08:42 AM IST
'രാത്രിയിൽ മറ്റു യാത്രാ മാർ​ഗങ്ങളില്ലായിരുന്നു, ബസ് എടുത്തുപോയി'; കുന്നംകുളത്ത് നിന്ന് മോഷണം പോയ ബസ് കണ്ടെത്തി

Synopsis

അതേസമയം, രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലാണോ എന്ന്  പരിശോധിച്ചു വരികയാണ് പൊലീസ്. 

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. പ്രതി മദ്യലഹരിയിലാണോ എന്ന്  പരിശോധിച്ചു വരികയാണ് പൊലീസ്. 

കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 

പുലർച്ചെ ബസ് ഉടമ ഷോണി പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്. 

വടക്കൻ കേരള തീരം മുതൽ ന്യൂനമർദ്ദ പാത്തി, നാളെ ശക്തമായ മഴ; പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, മുന്നറിയിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി