ദേശീയപതാകയോട് അനാദരവ്, കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്

By Web TeamFirst Published Aug 17, 2020, 3:10 PM IST
Highlights

കണ്ണൂർ ആറളം തോട്ടുകടവിലാണ് ആർഎസ്എസ് പ്രവർത്തർ ദേശീയപതാകയേക്കാൾ ഉയരത്തിൽ സ്വാതന്ത്ര്യദിനത്തിൽ കാവിക്കൊടി കെട്ടിയത്. എത്ര പേർ പതാക ഉയർത്താൻ ഉണ്ടായിരുന്നെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.

കണ്ണൂർ: ആറളം തോട്ടുകടവിൽ ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ്. സ്വാതന്ത്ര്യദിനത്തിൽ സ്ഥലത്തെ കൊടിമരത്തിൽ ദേശീയപതാകയേക്കാൾ ഉയരത്തിൽ ആർഎസ്എസ്സിന്‍റെ കാവിക്കൊടി കെട്ടിയതിനാണ് കേസ്. എത്ര പേർ പതാക ഉയർത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ എല്ലാം ചേർന്നാണ് പതാക സ്വാതന്ത്ര്യദിനത്തിൽ കെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എത്ര പേരുണ്ടായിരുന്നുവെന്ന് പൊലീസ് വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ഇരിട്ടി ഡിവൈഎസ്‍പി അറിയിച്ചു.

എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആർഎസ്എസ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

Read more at: 'സിപിഎമ്മുകാരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളും', കണ്ണൂരിൽ ആർഎസ്എസ്സിന്‍റെ കൊലവിളി മുദ്രാവാക്യം

click me!