
അമ്പലപ്പുഴ: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ജീപ്പിന് നേര്‍ക്ക് കല്ലെറിഞ്ഞ യുവാവിനെതിരെ കേസെടുത്തു. തീരദേശ പാതയില്‍ വളഞ്ഞവഴിയിലായിരുന്നു സംഭവം. റൂട്ട് മാര്‍ച്ചിനു ശേഷം തീരദേശ പാതയിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ജീപ്പിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു.ആര്‍ക്കും പരിക്കില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ വിനീത് എന്ന യുവാവിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ പുന്നപ്രയില്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ മെന്‍സാ, ബ്രീസ് എന്നീ ഹോട്ടലുകള്‍ക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.
ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് പൊലീസ് കേസെടുത്തത്.
ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു. ഇതിനിടെ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പൊതിച്ചോറ് എത്തിച്ച് നല്‍കുകയാണ് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പ്രവര്‍ത്തകര്‍. ഫോണ്‍ മുഖേന ബുക്കിംഗ് എടുത്താണ് വിതരണം. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ വിതരണം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam