'ആവേശം' കണ്ടതിന്റെ ആവേശമോ? ദൃശ്യങ്ങൾ പണികൊടുത്തു, വടിവാൾ ഉപയോഗിച്ച് കേക്കു മുറിച്ച സംഘത്തിനെതിരെ കേസ്

Published : Jul 11, 2024, 12:55 AM IST
'ആവേശം' കണ്ടതിന്റെ ആവേശമോ? ദൃശ്യങ്ങൾ പണികൊടുത്തു, വടിവാൾ ഉപയോഗിച്ച് കേക്കു മുറിച്ച സംഘത്തിനെതിരെ കേസ്

Synopsis

നിരവധി കേസുകളിൽ പ്രതിയായ അരുൺ വിക്രമനും സംഘവുമാണ് ദൃശ്യത്തിൽ ഉള്ളത്

ചെങ്ങന്നൂര്‍: ആവേശം സിനിമാ മോഡൽ വടിവാൾ ഉപയോഗിച്ച് കേക്കു മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയ നാലംഗ സംഘത്തിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ അരുൺ വിക്രമനും സംഘവുമാണ് ദൃശ്യത്തിൽ ഉള്ളത്. കാറിന് മുകളിൽ കേക്ക് വെച്ച് വടിവാൾ ഉപയാഗിച്ച് മുറിച്ച് പങ്കിട്ടു കഴിക്കുന്നതാണ് ദൃശ്യം. 

പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സംഘത്തിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിന്നു പിന്നാലെയാണ് പൊലീസും സൈബർ പോലീസും അന്വേഷണം തുടങ്ങിയത്. സംഘത്തിലുള്ളവർ അടിപിടി തട്ടി കൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

മീൻ വില കുറച്ച് വിറ്റാൽ അടി! പ്രതികൾ ആറ് പേര്‍ അറസ്റ്റിലായി, ജാമ്യത്തിൽ വിട്ടു, സംരക്ഷണം വേണമെന്ന് വിൽപനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം