2 കുട്ടികളുടെ അമ്മ, എല്ലാം മറച്ചുവച്ച് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും, സ്വര്‍ണവും പണവും തട്ടിയെന്ന് പരാതി

Published : Jul 11, 2024, 12:25 AM ISTUpdated : Jul 11, 2024, 12:26 AM IST
2 കുട്ടികളുടെ അമ്മ, എല്ലാം മറച്ചുവച്ച് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും, സ്വര്‍ണവും പണവും തട്ടിയെന്ന് പരാതി

Synopsis

ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞാണ് പലരേയും തട്ടിപ്പിന് ഇരയാക്കിയത്

കാസര്‍കോട്: ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന് എതിരേ കൂടുതല്‍ തട്ടിപ്പ് പരാതിയുമായി യുവാക്കള്‍. ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞാണ് പലരേയും തട്ടിപ്പിന് ഇരയാക്കിയത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പരാതി. പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്.

സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നൽകുകയും ചെയ്യും. മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്.  ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു പലയിടത്തും തട്ടിപ്പ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. 

പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്.  ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുണ്ടെങ്കിലും ഇതുവരെ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ജേലി അന്വേഷിച്ച് നടന്ന 2 ചെറുപ്പക്കാര്‍ ഇരകൾ, പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, അഭിഭാഷകൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു, പാറക്കെട്ടിൽ പിടികിട്ടിയത് രക്ഷയായി
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞു വച്ചു; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി