നേമത്തെ സബീന ഫുഡ് കോർട്ടിൽ രാത്രി ബൈക്കിൽ ഒരാളെത്തി, ഹെൽമറ്റ് ധരിച്ച് കട കുത്തിത്തുറന്നു; 80,000 രൂപ കവർന്നതായി പരാതി

Published : Nov 23, 2026, 01:53 PM IST
Nemam robbery

Synopsis

കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് പുറത്ത് വെച്ച ശേഷം ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം നക്ഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതോടെ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേമം: തിരുവനന്തപുരത്ത് നേമത്തിന് സമീപം കട കുത്തിത്തുറന്ന് പണം കവർന്നു. വെള്ളായണി ശാന്തി വിള സബീന ഫുഡ് കോർട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. കടയിലുണ്ടായിരുന്ന എൺപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് പുറത്ത് വെച്ച ശേഷം ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം നക്ഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതോടെ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മുംബൈയിൽ കൊണ്ടോട്ടി പൊലീസിന്റെ ഓപ്പറേഷൻ; നൈജീരിയൻ പൗരനും മുംബൈ സ്വദേശിനിയായ ഭാര്യയും പിടിയിൽ
വിളിപ്പേര് 'തക്കുടു', നാലോളം സ്റ്റേഷനുകൾ ക്രിമിനൽ കേസുകൾ; 24 കാരൻ വിമൽരാജ് കാപ്പ നിയമപ്രകാരം കരമന പൊലീസിന്‍റെ പിടിയിൽ