ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

Published : May 24, 2022, 09:32 PM ISTUpdated : May 24, 2022, 09:43 PM IST
ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

Synopsis

നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട് ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും  സാധിച്ചില്ല.

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലെ ജഡ്ജിയുടെ വാഹനത്തിൻ്റെ എൻജിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. സിവിൽ സ്റ്റേഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട് ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും  സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന്  ഫയർഫോഴ്സ് യൂണിറ്റ് എത്തി പിന്നീട് പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. 

കൊല്ലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ബം​ഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന് മൊഴി

 

കൊല്ലം: 46.35 ഗ്രാം എം.ഡി എം എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കൊല്ലം കാഞ്ഞാവളി വൺമള സ്വദേശികളായ മുജീബ് (26),മാഹീൻ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ കടത്തികൊണ്ട് വന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

കൊല്ലം സിറ്റി പൊലീസിന്റെ ഡാൻസാഫും അഞ്ചാലുംമൂട് പൊലീസും ചേർന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് മയക്കമരുന്ന് വാങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. മുജീബിന്റെ സഹോദരന്റെ പേരിൽ മുമ്പ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കേസുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്