
മട്ടാഞ്ചേരി: മട്ടാഞ്ചാരി ബാങ്ക് കവലയിലെ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പഴയ കെട്ടിടം കണ്ടാല്‍ ആരും ഞെട്ടും. ചുറ്റുമുള്ള വീടുകള്‍ക്ക് ഇടയില്‍ ഒരു പ്രേതാലയം പോലെയാണ് ഈ കെട്ടിടം നില്‍ക്കുന്നത്. പരിസരവാസികള്‍ക്ക് ഭീഷണിയാണ് കാത്തലിക്ക് സിറിയന്‍ ബാങ്കിന്‍റെ മട്ടാഞ്ചേരിയിലെ പഴയ കെട്ടിടം. കൂറ്റന്‍ കെട്ടിടം ഏതുനിമിഷവും തകര്‍ന്ന് വീഴാമെന്നും സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടമെന്നും നാട്ടുകാര്‍ ആരോപിക്കുന്നത്.
കെട്ടിടത്തിന് ചുറ്റും ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിന്‍റെ ബാല്‍ക്കണിയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സിനിമകളിലെ ഗുണ്ടകളുടെ താവളം പോലെ തോന്നിക്കുന്ന കെട്ടിടത്തെ കുറിച്ച് പരിസരവാസികള്‍ക്ക് പരാതി മാത്രമാണ് പറയാനുള്ളത്. കെട്ടിടത്തിന്‍റെ കാലപ്പഴക്കം മാത്രമല്ല വലിയ ഭീഷണി, ഒപ്പം പാമ്പും പഴുതാരയും പിന്നെ പേരുപോലും അറിയാത്തപല ജീവികളും ഇതിനുള്ളിലുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിഴുതെടുത്ത് നശിപ്പിച്ചത്. ബാങ്ക് അധികാരികളോടും, പൊലീസിനോടും, കോര്‍പറേഷനോടുമൊക്കെ ഇവിടത്തുകാര്‍ പരാതി പറഞ്ഞു മടുത്തു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും സുരക്ഷിതമായി ജീവികികാന്‍ കെട്ടിടം പൊളിച്ചു മാറ്റണമമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam