
അമ്പലപ്പുഴ: വിഷുക്കാലത്ത് വീടിന് മുന്നിൽ മഞ്ഞപ്പൂവ് കൊണ്ട് കമാനമൊരുക്കി വിഷുവിനെ ആഘോഷമാക്കുകയാണ് മജീദ്. പുന്നപ്ര കുറവൻതോട് സ്വദേശി റിട്ട. കെഎസ്ആർടിസി ജീവനക്കാരനായ അബ്ദുൾ മജീദിന്‍റെ വീടിന് മുന്നിൽ ക്യാറ്റ്സ് ക്ലോ എന്ന മഞ്ഞപ്പൂവ് കൊണ്ട് തീർത്ത കമാനം വേറിട്ടു നിൽക്കുകയാണ്. 3 വർഷം മുമ്പ് നഴ്സറിയിൽ നിന്നാണ് മജീദ് ക്യാറ്റ്സ് ക്ലോ എന്ന ചെടി വാങ്ങിയത്. മുൻപ് പല തവണ പൂ പിടിച്ചിട്ടുണ്ടെങ്കിലും ഈ രീതിയിൽ ഇത്രയേറെ പൂവ് പിടിക്കുന്നത് ഇതാദ്യമായാണ്.
പൂച്ചനഖം പോലുള്ള ചെറു മുള്ളുകള്‍ ഉള്ളതിനാലാണ് ഇവയ്ക്ക് ക്യാറ്റ്സ് ക്ലോ എന്ന പേരുവന്നത്. ബിഗ്നോണിയേസി സസ്യകുടുംബാംഗമായ ക്യാറ്റ്സ് ക്ലോയ്ക്ക് കണിക്കൊന്നയോട് സാദൃശ്യം തോന്നും. വീടിന് മുന്നിലെ ഗേറ്റിന് മുകളിലായി പൂ പടരാന്‍ കമ്പികൾ കൊണ്ട് മജീദ് പ്രത്യേകം ഫ്രെയിം നിർമിച്ചിരുന്നു. ആകെയുള്ള അഞ്ച് സെന്‍റിലാണ് വീട്. ബാക്കി സ്ഥലത്ത് ഒട്ടുമിക്ക വൃക്ഷങ്ങളും പച്ചക്കറികളും മജീദ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒട്ടുമാവ്, പ്ലാവ്. തെങ്ങ്, വിവിധ തരം ചെടികൾ, വില കൂടിയ ഓർക്കിഡുകൾ, പച്ചമുളക്, ചീര തുടങ്ങി നിരവധി ചെടികൾ ടെറസിലും പലയിടത്തുമായി വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഭാര്യ സുലേഖയും മജീദിന്‍റെ സഹായത്തിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam