കള്ളനെ പിടിക്കാൻ വച്ച ക്യാമറ കള്ളൻ കൊണ്ടുപോയി, കാണാതായത് 10 ലക്ഷത്തിന് കെൽട്രോൺ സ്ഥാപിച്ച 7 ക്യാമറകൾ

Published : Apr 14, 2026, 01:49 AM IST
Stolen CCTV cameras

Synopsis

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരംപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ റോഡരികിൽ മാലിന്യം തള്ളുന്നത് സ്ഥിരം

തിരുവനന്തപുരം: മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കള്ളൻമാർ കൊണ്ടുപോയി. തിരുവനന്തപുരം മംഗലപുരംപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെ റോഡരികിൽ മാലിന്യം തള്ളുന്നത് സ്ഥിരം.

രാത്രിസമയത്ത് കടന്നുപോകുന്ന വാഹനങ്ങൾ ഹോട്ടൽ, അറവുശാല മാലിന്യം ഉൾപ്പടെ ഇവിടെ നിക്ഷേപിക്കുമായിരുന്നു. അതോടെ തെരുവുനായ, കാട്ടുപന്നി ശല്യം രൂക്ഷമായി. ഗതികെട്ടാണ് മംഗലപുരം പഞ്ചായത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്.

ക്യാമറകൾക്ക് കണക്ഷൻ നൽകുന്ന ജോലികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവർക്ക് ഒരു ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യലോബിയാണോ സിസിവി കവർന്നതെന്നും പഞ്ചായത്തിന് സംശയമുണ്ട്. പഞ്ചായത്ത് നൽകിയ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാർ കൊച്ചിയിലെ വീട്ടിലുണ്ട്, മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും പെട്രോൾ ബിൽ വീട്ടിലെത്തും, പണം നൽകാതെ പെട്രോൾ പമ്പുകളെ പറ്റിച്ച് മുങ്ങുന്നു
ആന്റോ അഗസ്റ്റിനെതിരെ പൊലീസിൽ പരാതി, ഷാഫി പറമ്പിലിനെതിരായ പ്രസ്താവന മതസ്പർധ വളർത്തുന്നതെന്ന് ആരോപണം