ആന്റോ അഗസ്റ്റിനെതിരെ പൊലീസിൽ പരാതി, ഷാഫി പറമ്പിലിനെതിരായ പ്രസ്താവന മതസ്പർധ വളർത്തുന്നതെന്ന് ആരോപണം

Published : Apr 14, 2026, 12:04 AM IST
Anto Augustin

Synopsis

റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി. ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളമശ്ശേരി നഗരസഭ കൗൺസിലർ റിയാസ് വട്ടേക്കുന്നം പരാതി നൽകിയത്.   

കളമശ്ശേരി: റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി. ഷാഫി പറമ്പിൽ എംപിക്കെതിരെ ആന്റോ അഗസ്റ്റിൻ നടത്തിയ വിവാദ പ്രസ്താവന സമൂഹത്തിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി നഗരസഭ കൗൺസിലർ റിയാസ് വട്ടേക്കുന്നമാണ് പരാതി നൽകിയത്. ചർച്ചയ്ക്കിടയിൽ ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമർശങ്ങൾ ഒരു പ്രത്യേക ജനവിഭാഗത്തെ അധിക്ഷേപിക്കുന്നതും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നതുമാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുകൾക്ക് അപ്പുറം വർഗീയമായ പരാമർശങ്ങൾ ഉൾപ്പെട്ടത് ഗൗരവകരമാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടയടച്ച് പോയി അടുത്ത ദിവസം തുറക്കാനെത്തിയപ്പോൾ കട തുറന്നിരിക്കുന്നു, നഷ്ടമായത് ലക്ഷങ്ങളുടെ ഫോണും സിസിടിവി ഡിവിആറും
നെടുമ്പാശ്ശേരി എയർപ്പോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈക്ക് തെന്നിമറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം