മലപ്പുറത്ത് കെഎസ്ആർടിസി ബസ്സിൻ്റെ മരണപ്പാച്ചിൽ; ദൃശ്യങ്ങൾ പുറത്ത്, വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 25, 2025, 11:41 PM IST
ksrtc bus

Synopsis

മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറത്ത് മരണപ്പാച്ചിൽ നടത്തിയ കെഎസ്ആർടിസി ബസ്സിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനും, ട്രാഫിക് പൊലീസിൻ്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു ബസ്സിൻ്റെ മരണപ്പാച്ചിൽ. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ട് 4 മണിയോടെ മലപ്പുറം പെരിന്തൽമണ്ണ താഴെകോടാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസാണ് അപകട യാത്ര നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടികൾ സീബ്ര ലൈനിൽ നിൽക്കുമ്പോൾ നിർത്താതെ സ്പീഡിൽ പോവുന്നത് ബസ്സിൻ്റെ ​ദൃശ്യങ്ങളിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്