ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്; പിന്നാലെ മാല മോഷണം പോയി, പൊലീസിൽ പരാതി

Published : Aug 25, 2025, 10:53 PM IST
bar attack case

Synopsis

ബാറിനുമുന്നിലുണ്ടായ സംഘർഷത്തിൽ 2 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ബാറിനു മുൻപിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ഭവദാസ്, ഇയാളുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് ബാറിനു മുമ്പിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ഇവരുടെ സ്വർണമാല നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ ഇവർ ഇന്ന് വടക്കഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അകാരണമായി മർദ്ദിച്ചു ഇവർ നൽകിയ പരാതിയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍