
ആലപ്പുഴ: മോഷണം -കൊലപാതകം തുടങ്ങി സുപ്രധാന കേസുകളിൽ ഉപയോഗിക്കുന്ന ട്രാക്കർ വിഭാഗത്തിലുള്ള ജൂഡി എന്ന നായയുടെ രണ്ടാം പിറന്നാള്‍ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിൽ നടന്നു. ജില്ലാ പൊലീസ് ഒൻപത് സ്ക്വാഡിലെ നായയാണ് (Police dog) ജുഡി. രണ്ടാം പിറന്നാളാണ് ശിശു വികാസ് ഭവനിലെ കുരുന്നു കുട്ടികളുമായി കേക്ക് മുറിച്ച് ആഘോഷിച്ചത്.
ജൂഡിയുടെ പരിശീലകരായ തോമസ് ആൻ്റണിക്കും പ്രശാന്ത് ലാലിനും ഒപ്പമാണ് ജൂഡി ശിശു പരിചരണ കേന്ദ്രത്തിൽ എത്തിയത്. ബെൽജിയൻ മലിനോയിസ് ഇനത്തിൽ പെട്ട നായയാണ് ജൂഡി പഞ്ചാബ് ഹോം ഗാർഡ് കനൈൻ ബ്രീഡിങ്ങ് സെൻററിൽ നിന്നും 2020 ഫെബ്രുവരിയിലാണ് കേരള പൊലീസിൻ്റെ ഭാഗമായത്.
തുടർന്ന് കേരള പൊലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്ക്കൂളിൽ പരിശീലനത്തിനായി നിയമിതനായി. പരിശീലന കാലയളവിൽ ഏറ്റവും മികച്ച പ്രകടനത്തിന് മുഖ്യമന്ത്രിയിൽ നിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഒട്ടേറെ മോഷണ കേസുകൾക്കും - കൊലപാതക കേസുകൾക്കും തുമ്പുണ്ടാക്കാൻ ജൂഡിക്ക് കഴിഞ്ഞട്ടുണ്ട്. ആലപ്പുഴ പഴവീട് റിട്ടയേർഡ് അദ്ധ്യാപികയുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതിയെ പിടികൂടുന്നതിന് നിർണായക പങ്ക് വഹിച്ച ജൂഡിക്ക് അന്വേഷണ ഉദ്യോഗസ്ഥർ പ്രശംസാ പത്രം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam