
കൊല്ലം: ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള മകന്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ ഫാറൂഖ് മകന്‍ റഹീം(39) കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ രതീഷിന്റെ ഭാര്യ സുമലക്ഷ്മി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മെയ് 22 തീയതി വൈകിട്ട് 5.30 മണിക്ക് ആശ്രാമം എ കെ വൈ ആഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനി ചിത്ര എന്ന യുവതിയുടെ അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല കവര്‍ച്ച നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികള്‍ മോഷണം നടത്തിയ സ്വര്‍ണ്ണ മാല സുമലക്ഷ്മിയാണ് സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത്. സമാന രീതിയില്‍ ചാത്തന്നൂരിലും, പരിപ്പള്ളിയിലും മാല മോഷണം നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കുണ്ടറ, ചാടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധികളിലും മോഷണം നടത്തിയതിന്റെ അന്വേഷണം നടന്നുവരുകയാണ്.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മോല്‍നോട്ടത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും കൊല്ലം ഇസ്റ്റ് പോലീസും ചേര്‍ന്നാണ് രണ്ടു മൂന്നും പ്രതികളെ പിടികൂടിയത്. ഗോകുലും റഹീമും മുമ്പും മോഷണകേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ട്, ജയില്‍ വാസക്കാലത്ത് പരിചയത്തിലായ ഇരുവരും ജയില്‍വാസത്തിന് ശേഷം ഒരുമിച്ച് മോഷണത്തിനിറങ്ങുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍, എസ്ഐ മാരായ ദില്‍ജിത്ത്, ഡിപിന്‍, ആശാചന്ദ്രന്‍ സിപിഒ മാരയ അനു, ഷെഫീക്ക്, ഷൈജു, അജയകുമാര്‍, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam