
ആമ്പല്ലൂര്‍: തൃശ്ശൂർ ആമ്പല്ലൂർ ചെങ്ങാലൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്. ചെങ്ങാലൂർ സ്വദേശി രാമചന്ദ്രന്‍റെ ഭാര്യ ഉമാദേവിയുടെ (56) മൂന്ന് പവന്‍റെ സ്വര്‍ണ്ണമാലയാണ് നഷ്ടപ്പെട്ടത്. രാവിലെ ആമ്പല്ലൂരിലുള്ള ആൾതാമസമില്ലാത്ത വീട് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് സംഭവം.
പുരയിടം വൃത്തിയാക്കുന്നതിനിടെ വീട്ടുവളപ്പിലെത്തിയ യുവാവ് ഉമാ ദേവിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു. വീട്ടമ്മ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
Read More : 'വീട്ടിൽ ജോലിക്കിടെ എത്തിയ മുഖംമൂടി ധാരി, വായിൽ ടവ്വൽ തിരുകി', പറഞ്ഞതെല്ലാം കള്ളം, മോഷണം പത്മിനി തനിച്ചോ?
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam