മകളുടെ ചികിത്സയ്ക്കായി ബൈക്കിൽ കേരളത്തിലേക്ക് യാത്ര, ബൈപ്പാസിൽ വെച്ച് പിന്നിലിരുന്ന വീട്ടമ്മയുടെ 7 പവന്‍റെ മാല കവര്‍ന്നു, അന്വേഷണം

Published : Jul 09, 2026, 08:31 AM IST
chain snatching

Synopsis

ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു.

തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പൂവാര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിര്‍ത്തി വ്യത്യസ്തമായിരുന്നതിനാൽ പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദര്‍ശിനിയിൽ 'ഗതികെട്ട്" സര്‍വം മറന്ന് സ്വകാര്യ ബസുടമ; കുട്ടിമാളു സര്‍വീസ് നടത്തേണ്ട സമയത്ത് കെസ്ആര്‍ടിസി, ബസിന് അടിയിൽ കിടന്നു പ്രതിഷേധം
അമ്പലപ്പുഴ സര്‍ക്കാര്‍ സ്കൂളിന് എതിര്‍വശത്തുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ എല്ലാം സാധാരണ പോലെ; രഹസ്യ വിവരത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 16 ചാക്ക് ഹാൻസ്