അമ്പലപ്പുഴ സര്‍ക്കാര്‍ സ്കൂളിന് എതിര്‍വശത്തുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ എല്ലാം സാധാരണ പോലെ; രഹസ്യ വിവരത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 16 ചാക്ക് ഹാൻസ്

Published : Jul 08, 2026, 10:29 PM IST
Hans

Synopsis

അമ്പലപ്പുഴയിൽ സ്കൂളിന് സമീപമുള്ള അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പൊലീസ് പിടികൂടി. 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരിശേഖരം കണ്ടെത്തിയതിനെ തുടർന്ന് കടയുടമ രഞ്ജിത് ലാൽ ഓടിരക്ഷപ്പെട്ടു. ഇയാളുടെ ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പൊലീസ് പിടികൂടി. അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശമുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് കണ്ടെടുത്തത്. കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെടുത്തത്.

ഒരു ചാക്കിൽ 50 വലിയ പാക്കറ്റ് ഹാൻസാണുള്ളത്. ഇത്തരത്തിൽ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ട് ചാക്കുമാണ് ഉണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആഡംബര കാറിലും ചാക്കുകളിൽ ഹാൻസ് സൂക്ഷിച്ചിരുന്നു. നേരത്തെയും നിരോധിത പുകയില ഉല്പന്നം വിറ്റ കേസിൽ പ്രതിയാണ് രഞ്ജിത് ലാൽ എന്ന് പൊലീസ് പറഞ്ഞു. ഹാൻസ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം, സബ് ഇൻസ്പെക്ടർ സജിമോൻ പി പി, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അമൽ ചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുൾ സലീം, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി ജി, സുരാജ്, റോബിൻസൺ, വിനിൽ, സിവിൽ പൊലീസ് ഓഫിസര്‍മാരായ അമ്പാടി കെ എസ്, അരുൺകുമാർ എസ്, വിജിത്ത്, തൻസിം ജാഫർ, അഭിജിത്ത്, മഞ്ജു മത്തായി, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസര്‍ സുരേഷ്, ഹോം ഗാർഡ് ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രെയിലർ ലോറികളിൽ നിന്ന് 2.10 ലക്ഷത്തിന്റെ ടയറുകളും ബാറ്ററിയും മോഷ്ടിച്ചു; അക്വാ ജിനോ കമ്പനിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റിൽ
എല്ലാം കൂട്ടിയിട്ട് കത്തിച്ചു! 52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും അടക്കം പിടിച്ചെടുത്ത ലഹരിവസ്തുക്കളെല്ലാം നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്