രണ്ട് കാലിലും ചങ്ങല, ഏഴുന്നേൽക്കാൻ പോലും ആകുന്നില്ല; അജ്ഞാതനായ യുവാവ് തിരൂരിൽ, ദുരൂഹത

Published : Sep 24, 2022, 06:42 AM IST
രണ്ട് കാലിലും ചങ്ങല, ഏഴുന്നേൽക്കാൻ പോലും ആകുന്നില്ല; അജ്ഞാതനായ യുവാവ് തിരൂരിൽ, ദുരൂഹത

Synopsis

പൊലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. എന്നാല്‍, തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.

മലപ്പുറം: മലപ്പുറം തിരൂരില്‍ കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ തമിഴ് യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

രാവിലെ ഏഴ് മണിയോടെ തിരുനാവായ - എടക്കുളം റോഡില്‍ നാട്ടുകാരാണ് യുവാവിനെ ആദ്യം കണ്ടത്. ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലകളുണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം വിധത്തിൽ അവശനായിരുന്നു യുവാവ്. ഉടന്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് എത്തിയാണ് യുവാവിന് ഭക്ഷണം നല്‍കിയത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. എന്നാല്‍, തമിഴ് സംസാരിക്കുന്ന യുവാവ് തിരൂരില്‍ എങ്ങനെ എത്തിപ്പെട്ടു എന്നതിക്കുറിച്ചും കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. പഴനിയെന്നാണ് യുവാവ് പേര് പറയുന്നത്. മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. ഇയാള്‍ തിരുനാവായയില്‍ എത്തിയത് എങ്ങനെയന്നതില്‍ ദുരൂഹത തുടരുകയാണ്. പ്രദേശത്ത് നേരത്തെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഹര്‍ത്താലിനിടെ കല്ലെറിഞ്ഞവര്‍ക്ക് കുരുക്ക്; പൊലീസിന്‍റെ നിര്‍ണായക നീക്കം; അരിച്ചുപെറുക്കി സിസിടിവി പരിശോധന

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജപീഡന പരാതി, കോടതി വിട്ടയച്ചു, ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം
മിഠായി നൽകാമെന്ന് പറഞ്ഞ് 12വയസുകാരിയെ പീഡിപ്പിച്ചു, 56കാരന് 43 വർഷം കഠിന തടവും പിഴയും ശിക്ഷ