
ചക്കിട്ടപാറ: 45 മത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നടത്ത മത്സരത്തിൽ സ്വർണം മെഡൽ നേടി ചക്കിട്ടപാറ ഗ്രാമത്തിന് അഭിമാനമായി കെ.എം. പീറ്റർ. ഒളിംപ്യൻ ജിൻസൺ ജോൺസന്റെ ആദ്യകാല പരിശീലകൻ കൂടിയായ കെ.എം.പീറ്റർ കരിമ്പനക്കുഴി ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 5 കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടി. കെ.എം.പീറ്റർ മാസ്റ്റേഴ്സ് മീറ്റിൽ 70 – 75 പ്രായമുള്ളവരുടെ വിഭാഗത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ 22 വർഷമായി ചക്കിട്ടപാറ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിനു കായിക താരങ്ങൾക്കാണു പീറ്റർ സൗജന്യമായി കായിക പരിശീലനം നൽകുന്നത്.