
കോഴിക്കോട്: ഒരുവര്‍ഷത്തിന് ശേഷം ചക്രവര്‍ത്തി സ്വന്തം വീട്ടിലെത്തി. മനോരോഗത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് തമിഴ്നാട് സേലം സ്വദേശി ചക്രവര്‍ത്തി വീടുവിട്ടിറങ്ങിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ ആശാഭവനില്‍ മേയ് 29 ന് ചക്രവര്‍ത്തി എത്തി. കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചതോടെ മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു ചക്രവര്‍ത്തി. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയുടെ പരിശ്രമത്തിന്‍റെ ഫലമായി ചക്രവര്‍ത്തിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരം ചക്രവര്‍ത്തിയെ ഭാര്യ ദേവി, മകന്‍ മാതേഷ് എന്നിവര്‍ക്കൊപ്പം നാട്ടിലേക്കയച്ചു. ആശാഭവന്‍ സൂപ്രണ്ട് കെ എം അഹമ്മദ് റഷീദിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ യാത്രയയപ്പും നല്‍കി. ശിവന്‍ കോട്ടുളിയുടെ ശ്രമഫലമായി ആറാമത് ഇതര സംസ്ഥാനക്കാരനെയാണ് ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam