ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി - തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ

Published : Jul 12, 2024, 03:45 PM IST
ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി - തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ

Synopsis

പ്രളയ കാലത്ത് ബണ്ടിന്‍റെ ഒരു വശം പൂര്‍ണമായും ഇടിയുകയായിരുന്നു. പുനര്‍ നിര്‍മാണം കഴിഞ്ഞ കൊല്ലം ആരംഭിച്ചെങ്കിലും പാതിവഴി പോലുമെത്തിയില്ല.

കൊച്ചി: ചാലക്കുടി തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്റെ പുനർനിർമ്മാണം ഇഴയുന്നു. പ്രളയ കാലത്ത് തകർന്ന ബണ്ടിന്‍റെ പുനർനിർമ്മാണം നിലച്ചതോടെ മണ്ണിടിച്ചിൽ ആശങ്കയിലാണ് നാട്ടുകാർ. പണം അനുവദിക്കാത്തതാണ്, പണിമുടങ്ങാനുള്ള കാരണമായി കരാറുകാരന്‍ പറയുന്നത്.

രണ്ടു ജില്ലകളിലെ എട്ട് പഞ്ചായത്തുകളിലെ ജലസേചന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തുമ്പൂര്‍മൂഴി ഇടതുകര കനാലില്‍ നിന്നുള്ള വെള്ളമാണ്. തൃശൂര്‍ ജില്ലയുടെ ഭാഗമായ കൊരട്ടി, മേലൂർ പഞ്ചായത്തുകള്‍ എറണാകുളം ജില്ലയുടെ ഭാഗമായ കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, കാലടി, പാറക്കടവ്, മൂക്കന്നൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കൃഷി ആവശ്യങ്ങള്‍ക്കാണ് ഇടതുകര കനാലില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളം ഉപയോഗിക്കുന്നത്. പ്രളയ കാലത്ത് ബണ്ടിന്‍റെ ഒരു വശം പൂര്‍ണമായും ഇടിയുകയായിരുന്നു. പുനര്‍ നിര്‍മാണം കഴിഞ്ഞ കൊല്ലം ആരംഭിച്ചെങ്കിലും പാതിവഴി പോലുമെത്തിയില്ല. തകര്‍ന്ന അഞ്ഞൂറു മീറ്ററില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി പുനര്‍നിര്‍മ്മിച്ചത് 135 മീറ്റര്‍ മാത്രം.

ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
എന്നാൽ ലഭിച്ച ഫണ്ട്‌ ഉപയോഗിച്ച് മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയെന്നും അവശേഷിക്കുന്ന ഇടങ്ങളിലെ പുനർനിര്‍മ്മാണത്തിന് ഫണ്ട് ഇനിയും വരണമെന്നാണ് കരാറുകാരന്‍റെ വാദം. വേനല്‍ക്കാലമെത്തും മുമ്പ് പണി തീര്‍ന്നില്ലെങ്കില്‍ എട്ട് പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്