
പാലക്കാട്: തോട്ടിലേക്ക് കുളിയ്ക്കാനായി പോയപ്പോൾ നായ വന്നെന്നും അതിനെ ആട്ടിവിടാൻ ശ്രമിച്ചതോടെ കാൽവഴുതി വീഴുകയായിരുന്നുവെന്നും 78കാരിയായ ചന്ദ്രമതി. ചെറുപ്പം മുതലേ നീന്തലറിയാമായിരുന്നു. മരത്തിൽ തൂങ്ങിപ്പിടിച്ചപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് കരുതിയെന്നും ചന്ദ്രമതി പറയുന്നു. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. കുളിയ്ക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട ചന്ദ്രമതി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂറോളമാണ്.
കുറേ നേരം മരക്കൊമ്പിൽ തൂങ്ങി നിന്നു. ഇനി രക്ഷപ്പെടാൻ കഴിയുമെന്ന് കരുതിയില്ല. നാലുമണിയോടെ നാട്ടുകാർ തിരഞ്ഞ് വരികയായിരുന്നു. നാട്ടുകാരെ കണ്ടപ്പോൾ സന്തോഷമായി. ചിലർ ചീത്ത പറഞ്ഞു. ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോഴും താൻ സമ്മതിച്ചില്ലെന്നും ചന്ദ്രമതി പറയുന്നു. രക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ചന്ദ്രമതി കൂട്ടിച്ചേർത്തു. കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. തോട്ടിലെ ഒഴുക്കിൽപെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.
നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കേറി; മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെന്ന് നാട്ടുകാർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam