'ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജ് മുറിയിൽ എത്തിച്ചത് ബലം പ്രയോഗിച്ച്', ദേവിക കൊലക്കേസിൽ കുറ്റപത്രം

Published : Sep 10, 2023, 12:10 AM IST
'ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജ് മുറിയിൽ എത്തിച്ചത് ബലം പ്രയോഗിച്ച്', ദേവിക കൊലക്കേസിൽ കുറ്റപത്രം

Synopsis

'ലോഡ്ജിലെ 306-ാം മുറിയിൽ എത്തിച്ചത്, ബലം പ്രയോഗിച്ച്', ദേവികയുടെ കൊലപാതകത്തിൽ കുറ്റപത്രം   

കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ കഴുത്തറുത്ത് കൊന്നത്. 

യുവതിയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്ക്കര്‍ അന്ന് തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇരുവരും വിവാഹിതരാണെങ്കിലും ബന്ധം തുടരുകയായിരുന്നു. കാഞ്ഞങ്ങാട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ സതീഷ് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ച് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ 306-ാം നമ്പര്‍ മുറിയില്‍ എത്തിച്ച ശേഷം കൊല്ലുകയായിരുന്നു. ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീഷിന്‍റെ മൊഴി. പ്രതി ഇത്രയും കാലമായി റിമാന്‍റിലാണ്.

സംഭവം നടന്ന സംയം, പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ തന്നെ  പൊലീസിന്‍റെ നിഗമനം. 

Read more:  'അവർ വിളമ്പിയ ഭക്ഷണം കഴിച്ചു, പിന്നീടാണ് പണവും സ്വർണവും ചോദിച്ചത്, കൂസലില്ലാതെ എല്ലാം വിശദീകരിച്ച് മണികണ്ഠൻ

ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക മെയ് പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഇയാൾ ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ എത്തിയത്.  

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്