കാപ്പ ചുമത്തി ജയിലിലടച്ചു, പുറത്തിറങ്ങി വധശ്രമം, 58 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടയ്ക്കെതിരെ വീണ്ടും കാപ്പ ചുമത്തി

Published : Jul 11, 2025, 03:15 PM IST
murder attempt arrest

Synopsis

കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര സ്വദേശി കായ്‌ക്കുരു രാഗേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. 58 ക്രിമിനല്‍ കേസുകളിലെ പ്രതിയായ രാഗേഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

തൃശൂർ: അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പെരിങ്ങോട്ടുകര സ്വദേശി കായ്‌ക്കുരു രാഗേഷ് എന്നറിയപ്പെടുന്ന രാഗേഷ് (40) നെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ച പ്രതിയെ കരുതൽ തടങ്കലിലാക്കി. 2023 ൽ രാഗേഷിനെ 6 മാസം കാപ്പ ചുമത്തി ജയിലിലാക്കിയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കിയത്.

അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോയി കവർച്ച, അടിപിടി എന്നിങ്ങനെ 58 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാൾ.

അന്തിക്കാട് പോലീസ് സ്റ്റേഷൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ എ.എസ്. സരിൻ, സബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ്, എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു