കോഴിക്കോട് നന്മണ്ടയിൽ 24 വയസ്സുള്ള യുവതി കുഴഞ്ഞുവീണ് മരിച്ചു. ആദിത്യ എന്ന യുവതി രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ നടക്കും.

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം നാളെ നടക്കും.