മദ്യപിക്കുന്നതിനിടെ കൂട്ടുകാരനോട് വെളിപ്പെടുത്തൽ, ഒരാളെ ബലാത്സംഗ ശ്രമത്തിനിടെ കൊന്ന് കിണറ്റിൽ താഴ്ത്തി! ചേലക്കരയിൽ 76 കാരിയെ കൊന്ന 55കാരൻ പിടിയിൽ

Published : Jul 13, 2026, 08:39 AM IST
Chelakkara Murder

Synopsis

ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. മർദ്ദനമേറ്റ് ബോധരഹിതയായ വയോധിക മരിച്ചുവെന്ന് കരുതിയ പ്രതി, തെളിവ് നശിപ്പിക്കാനായി സാരി കഴുത്തിലും മറുഭാഗം കല്ലിലും കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു.

തൃശൂര്‍: വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തിയ കേസില്‍ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ ചിറ്റേത്ത് സുരേഷിനെ (55) ആണ് ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി കൃത്യം നടത്തിയത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പോലീസ്. ചേലക്കര സ്വദേശിനിയായ 76 വയസുള്ള വയോധികയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന വയോധിക ഒരാഴ്ച മുമ്പാണ് ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രപരിസരത്ത് കഴിഞ്ഞുവരികയായിരുന്ന വയോധികയുമായി പ്രതിയായ സുരേഷ് പരിചയപ്പെടുകയായിരുന്നു.

സുരക്ഷിതമായി താമസിക്കാന്‍ സ്ഥലം നല്‍കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ സുരേഷ് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം വയോധികയെ സുരേഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഇതിനിടെ പ്രതി വയോധികയെ പിടിച്ചുതള്ളിയപ്പോള്‍ തല ചുമരില്‍ ശക്തമായി ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായ വയോധിക മരിച്ചുവെന്ന് കരുതിയ പ്രതി, തെളിവ് നശിപ്പിക്കാനായി സാരി കഴുത്തിലും മറുഭാഗം കല്ലിലും കെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു.

കൃത്യത്തിനുശേഷം സുഹൃത്തുമായി മദ്യപിക്കുന്നതിനിടെയാണ് പ്രതി കൊലപാതക വിവരം വെളിപ്പെടുത്തിയത്. സുഹൃത്ത് ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ടെമ്പിള്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊലപാതകം നടന്ന സ്ഥലത്ത് വിരലാടയാള വിദഗ്ധരെ തെളിവ് ശേഖരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തൊപ്പി'യുടെ യൂട്യൂബ് ചാനൽ പൂട്ടി; നടപടി പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍