കുന്നംകുളത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്.

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. മകൾ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചു. മകന്‍ ആദിത്യനാണ് ഭയന്ന് പൊലീസിനെ വിളിച്ചത്. ആദിത്യനെയും വിഷം കഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)