കെട്ടിടം ശോച്യാവസ്ഥയിൽ, ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പരാധീനതകൾക്ക് നടുവിൽ

Published : Nov 22, 2023, 12:58 PM IST
കെട്ടിടം ശോച്യാവസ്ഥയിൽ, ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പരാധീനതകൾക്ക് നടുവിൽ

Synopsis

ചെല്ലാനം മിനി ഹാർബറിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് ശോച്യാവസ്ഥയിലുള്ളത്. വർഷങ്ങള്‍ക്ക് മുൻപ് മീൻ ലേലം ചെയ്യാൻ നിർമിച്ച ഒറ്റ മുറി കെട്ടിടത്തിലാണ് ഡോക്ര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്

ചെല്ലാനം: ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പരാധീനതകൾക്ക് നടുവിൽ. പരിഹാരമില്ലാതായതോടെ പ്രക്ഷോഭത്തിലേക്ക് നാട്ടുകാർ. ഏറെ അസൗകര്യത്തിലാണ് എറണാകുളം ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം ശോച്യാവസ്ഥയിലായതോടെ ആശുപത്രി ഒറ്റമുറികെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പുതിയ കെട്ടിടം ഉടൻ നിർമിക്കുന്നുമെന്ന ഉറപ്പിലായിരുന്നു ഈ മാറ്റൽ. എങ്കിലും കെട്ടിട നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.

ചെല്ലാനം മിനി ഹാർബറിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് ശോച്യാവസ്ഥയിലുള്ളത്. വർഷങ്ങള്‍ക്ക് മുൻപ് മീൻ ലേലം ചെയ്യാൻ നിർമിച്ച ഒറ്റ മുറി കെട്ടിടത്തിലാണ് ഡോക്ര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. മരുന്നുകളും വാക്സിനുകളും പോലും സൂക്ഷിക്കാനിടമില്ല. ഫാർമസിയും നഴ്സിംഗ് റൂമും എല്ലാം ഈ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. മഴയും വെയിലും കൊള്ളാതെ വരി നിൽക്കാൻ പോലും രോഗികള്‍ക്ക് സാധിക്കില്ല. മുപ്പത്തിയഞ്ച് വർഷത്തിലധികമായി ചെല്ലാനം മാളികപ്പറമ്പിലെ ഈ കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്.

അടുത്തിടെ ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപണികളും നടത്തി. ഇതിനിടെ കോൺഗ്രീറ്റ് പാളികള്‍ അടര്‍ന്ന് വീണതോടെയാണ് കെട്ടിടത്തിന് ഫിറ്റ്നസ് കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന് കാണിച്ച് പ്രവർത്തനം അവസാനിപ്പിച്ചത്. രണ്ട് വർഷം മുൻപ് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവും അടച്ചുപൂട്ടിയിരുന്നു. മൂന്ന് ഡോക്ടർമാരുള്‍പ്പടെ മുപ്പത്തിയാറ് ജീവനക്കാരുള്ള ആശുപത്രിയുടെ പ്രവർത്തനം സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്