
കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പ് ജീവനക്കാർക്കൊപ്പം തുരത്തുന്നതിനിടെയാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിൽ കാട്ട് പോത്ത് ഇറങ്ങിയത്. പ്രദേശത്ത് വൈദ്യുത വേലിയുണ്ടെങ്കിലും കറണ്ട് ഇല്ലാത്ത സമയത്താണ് കാട്ട് പോത്തുകൾ കൃഷി ഇടത്തിൽ എത്തുന്നത്. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പരിഹാരം തേടി പ്രതിഷേധം സജീവമാക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam