45 സെക്കൻ്റിൽ ഗുണനപ്പട്ടിക റെഡി, രണ്ടര മിനിട്ടില്‍ 195 രാജ്യങ്ങളും; ഏഴുവയസ്സുകാരൻ്റെ ഓര്‍മ്മശക്തി കൗതുകമാകുന്നു

Published : Aug 29, 2026, 01:27 PM IST
Kozhikode Child Memory Power

Synopsis

കോഴിക്കോട് സ്വദേശിയായ ഐബക് ബിന്‍ ഷാഹുൽ ശ്രദ്ധ നേടുന്നു. ഏഴ് വയസ്സുകാരനായ ഐബക് തൻ്റെ ഓര്‍മ്മശക്തികൊണ്ടാണ് ഏവരെ അമ്പരപ്പിക്കുന്നത്. ഗുണനപ്പട്ടികൾ മനപ്പാഠമാക്കിയ ഐബക്ക് 195 രാജ്യങ്ങളുടെ പേരുകളും അറിയാം.

കോഴിക്കോട്: ഏഴ് വയസ്സുകാരന്‍ ഐബക് ബിന്‍ ഷാഹുലിന് ഗുണനപ്പട്ടികകളെല്ലാം മനപ്പാഠം. ഒന്നു മുതല്‍ പത്ത് വരെയുള്ള പട്ടിക വെറും 45 സെക്കന്റില്‍ ഈ മിടുക്കന്‍ പറഞ്ഞ് തീര്‍ക്കും. 195 രാജ്യങ്ങളുടെ പേരുകള്‍ പറയാനും അവയുടെ പതാകകള്‍ തിരിച്ചറിയാനും ഐബക്കിന് വേണ്ടത് വെറും രണ്ടര മിനിറ്റ്.

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും വിരല്‍ത്തുമ്പിലുള്ള ഈ മിടുക്കന്‍, കേരളത്തിലെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പുകള്‍ ചോദിച്ചാലും നിമിഷനേരം കൊണ്ട് ഉത്തരം നല്‍കും. ഷാഹുല്‍ - ശബീബ ദമ്പതികളുടെ മൂത്ത മകനാണ് ഐബെക്.

മൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ ഏതാനും രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞു തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ ഐബക്കിന്റെ കഴിവ് തിരിച്ചറിയുന്നത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒറ്റത്തവണ കേട്ടാല്‍ തന്നെ കൃത്യമായി മനസ്സില്‍ സൂക്ഷിക്കാന്‍ ഐബക്കിന് സാധിക്കുമെന്നാണ് ഷാഹുലും ഷബീബയും പറയുന്നത്. വലുതായാല്‍ ശാസ്ത്രജ്ഞൻ ആകണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. മര്‍കസ് നോളജ് സിറ്റി അലിഫ് ഗ്ലോബല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഐബക് ബിന്‍ ഷാഹുല്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയോധികനെ കൊന്ന ശേഷം കേരളം വിട്ടു, ഒളിവിലിരുന്ന് അച്ഛനെ വിളിച്ച് പ്രതി റോബിൻ; തൂക്കി കേരള പൊലീസ്
ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം, മരണാനന്തര ചടങ്ങ് നടത്തി കുടുംബം