ചേർത്തലയിൽ അച്ഛനുമായി വാക്കു തർക്കം, പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ മർദ്ദിച്ച് കൈ വിരൽ തല്ലിയൊടിച്ച ഭർത്താവ് റിമാൻഡിൽ

Published : Sep 13, 2025, 07:31 PM IST
Husband assaults wife

Synopsis

ചേർത്തലയിൽ അച്ഛനുമായി വാക്കു തർക്കം ഉണ്ടായതിനെത്തുടർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ മർദ്ദിച്ച് കൈ തല്ലി ഒടിച്ച ഭർത്താവ്. ഇപ്പോൾ റിമാൻഡിൽ തുടരുകയാണ്. പളളിത്തോട് മേനങ്കാട്ട് വീട്ടിൽ റോബിൻ അറസ്റ്റിൽ. 

ചേർത്തല: കുത്തിയതോട് പളളിത്തോട് മേനങ്കാട്ട് വീട്ടിൽ റോബിൻ ( 43) എന്നയാളെയാണ് കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ എസ് എച്ച്ഒ എം അജയമോഹന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 9 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വന്തം അച്ഛനുമായി വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതിലുളള വൈരാഗ്യത്തിലാണ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. പ്രതി ആക്രമിച്ചതിനെ തുടർന്ന് യുവതിയുടെ ഇടത് കൈവിരലിന് പൊട്ടലുണ്ടാവുകയും, ഭർത്താവിനെതിരെ കുത്തിയതോട് പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതി 1 മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം