'ഇഷ്ടം പോലെ ചിക്കൻ, ഫ്രൈ, അൽഫാം...കോട്ടയത്തുകാർക്ക് കോളടിച്ചു', മറിഞ്ഞ ലോറിയിൽ നിന്ന് കോഴിയുമായി നാട്ടുകാർ

Published : Jan 19, 2025, 02:54 PM IST
'ഇഷ്ടം പോലെ ചിക്കൻ, ഫ്രൈ, അൽഫാം...കോട്ടയത്തുകാർക്ക് കോളടിച്ചു', മറിഞ്ഞ ലോറിയിൽ നിന്ന് കോഴിയുമായി നാട്ടുകാർ

Synopsis

ഥാറിലും കാറിലും ബൈക്കിലും സ്കൂട്ടറിലും ഓട്ടോയിലുമായി എത്തിയ നാട്ടുകാർ ലോറിയിൽ നിന്ന് വീണ ചിക്കൻ ഒട്ടും പാഴാക്കാതെ കൊണ്ടുപോവുകയായിരുന്നു

നാഗമ്പടം: കോട്ടയം നാഗമ്പടത്ത് കോഴി ലോറി മറിഞ്ഞു. നാട്ടുകാർക്ക് കോളടിച്ചു. ഞായറാഴ്ച രാവിലെയാണ് കോഴി ലോറി മറിഞ്ഞത്. ചെറിയ മഴയുള്ള സമയത്താണ് നാഗമ്പടം എച്ച് എച്ച് മൌണ്ടിൽ അപകടമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ നിന്ന് താഴെ വീണ ചത്ത കോഴികളെ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്നു.

മഴയാണെന്നത് വകവയ്ക്കാതെ പിന്നാലെ നാട്ടുകാർ ഇവിടെ എത്തി ലോറിയിൽ നിന്ന് വീണു ചത്ത കോഴികളെ കൊണ്ടുപോവുകയായിരുന്നു. ബൈക്ക്, സ്കൂട്ടർ, ഓട്ടോ, കാറ്, ജീപ്പ് ഒക്കെയായി എത്തിയായിരുന്നു കോഴികളെ കൊണ്ട് പോയത്. കാറിന്റെ ഡിക്കിയിലേക്ക് ചാക്കിൽ കോഴികളെ നിറയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്ടന്ന് സംഭവം അറിഞ്ഞെത്തിയവർ പിന്നെ കവറും ചാക്കുമൊന്നും സംഘടിപ്പിക്കാനും നിന്നില്ല.

കയ്യിലൊതുങ്ങുന്നതുമായി കാൽ നടയായി പോയവരും ആർത്തു പെയ്യുന്ന മഴയിൽ കോഴികളെ ചാക്കിൽ കെട്ടി തലയിൽ വച്ചും പോവുന്ന കോട്ടയത്തുകാരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്. എന്തായാലും ചത്ത കോഴികൾ ചീഞ്ഞ് അഴുകിയുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങളും നഗരസഭക്കാർക്ക് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം നാട്ടുകാർ ഭംഗിയായി പരിഹരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു