
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോർഡ് വില. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
10 ദിവസം മുമ്പ് 93 രൂപയായിരുന്നു ഒരു കിലോ കോഴിയുടെ വില. ദിവസങ്ങൾക്കകം കൂടിയത് 45 രൂപ. ഒരു കിലോ ഇറച്ചിക്ക് 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് കോഴിക്ക് ഇത്രയും വില കൂടുന്നത്. രണ്ടര വർഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയിരുന്നു.
പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലും തമിഴ്നാട്ടിലെ നാമക്കല്ലിലും കോഴിവളർത്തൽ ഗണ്യമായി കുറഞ്ഞു. അതിർത്തി കടന്നുളള കോഴി വരവ് നിലച്ചതോടെ, കേരളത്തില്‍ കോഴിക്ക് വിലയും കൂടി.
ജിഎസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാർ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്. തുടർന്നും വിപണിയിലിടപെട്ട് വില നിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാദ്ഗാനം നടപ്പായില്ലെന്നും കച്ചവടക്കാർ പറയുന്നു. ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹന നിലപാട് സർക്കാരെടുത്തില്ലെങ്കിൽ കോഴി വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. ഒപ്പം ഹോട്ടലുകളിലെ കോഴി വിഭവങ്ങൾക്കും വിലകൂടും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam