'ഫ്ലാറ്റല്ല, ഇത് ചിറ്റൂര്‍ താലൂക്ക് ആശുപത്രി'; ഉദ്ഘാടനം ഇന്ന്, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ

Published : May 17, 2025, 02:52 AM IST
'ഫ്ലാറ്റല്ല, ഇത് ചിറ്റൂര്‍ താലൂക്ക് ആശുപത്രി'; ഉദ്ഘാടനം ഇന്ന്, ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ

Synopsis

കിഫ്ബി മാസ്റ്റര്‍ പ്ലാന്‍ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് നടക്കുക.

പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി മാസ്റ്റര്‍ പ്ലാന്‍ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് നടക്കുക. 1,06,744 ചതുരശ്ര മീറ്റര്‍ ആശുപത്രി കെട്ടിടത്തില്‍ അഞ്ച് ഓപ്പറേഷന്‍ തിയറ്ററും, മാസ്റ്റര്‍ പ്ലാന്‍ കെട്ടിടത്തില്‍ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാല് കോടി ചിലവിലാണ് കുട്ടികളുടെയും, സ്ത്രീകളുടെയും ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിട്ടുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തില്‍ 50 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏഴു നില കെട്ടിടത്തില്‍ എമര്‍ജന്‍സി, ഓര്‍ത്തോപീഡിക്, ഇ.എന്‍.ടി, ഒഫ്ത്താല്‍മിക്, ജനറല്‍ സര്‍ജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷന്‍ തിയറ്റുകളും ഒരുക്കിയിട്ടുള്ളത്. സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.

താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ട്രോമാ-ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, സി ടി സ്‌കാന്‍, എക്സ്-റേ, ലോണ്‍ട്രി, നഴ്സിങ് യൂണിറ്റുകള്‍. ഒന്നാം നിലയില്‍ പരിശോധനാ കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ഫാര്‍മസി, ഒപി കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍. രണ്ടാം നിലയില്‍ ബ്ലഡ് ബാങ്ക്, വാര്‍ഡുകള്‍. മൂന്നാം നിലയില്‍ ഇഎന്‍ടി, ശിശുരോഗ, നേത്രരോഗ വിഭാഗങ്ങള്‍, വാര്‍ഡുകള്‍. നാലാം നിലയില്‍ ഐസിയു, ഓപ്പറേഷന്‍ വാര്‍ഡുകള്‍. അഞ്ചാം നിലയില്‍ അനസ്തേഷ്യ മുറികള്‍, ഡയാലിസിസ്, സ്റ്റോര്‍ സേവനങ്ങള്‍ എന്നിങ്ങനെയും ഒരുക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ട പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ 26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും കൂട്ടിയിട്ട് കത്തിച്ചു, എല്ലാം റെയ്ഡിൽ പിടിച്ചെടുത്തത്
'ഈ അപകടം വാട്ടര്‍ അതോറിറ്റി വക'; പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് വീണു, സ്‌കൂട്ടര്‍ യാത്രികാരയ ദമ്പതികള്‍ക്ക് പരിക്ക്