ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രി; പ്രത്യേക പരിഗണനകൾ ഒഴിവാക്കി നെയ്‌വിളക്കും തുലാഭാരവും വഴിപാട് നടത്തി മടക്കം

Published : Oct 10, 2026, 10:22 PM IST
VD satheesan

Synopsis

മുഖ്യമന്ത്രി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. നെയ്‌വിളക്കിനും തുലാഭാരത്തിനുമായി പണമടച്ച അദ്ദേഹം ഉപദേവതകളെയും തൊഴുതാണ് മടങ്ങിയത്. ഭക്തർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് അദ്ദേഹം തീർത്ഥാടക നഗരിയിൽ നിന്നും പോയത്.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി. തിരക്കുകളും നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ടെന്നതും കണക്കിലെടുത്താണ് ദർശനം വേഗത്തിലാക്കിയത്. ക്ഷേത്രത്തിൽ നെയ്‌വിളക്കിനായി 4,000 രൂപയാണ് രശീതിയായി അടച്ചത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ ദേവസ്വം ജീവനക്കാരനുമായ ടി.കെ. ഗോപാലകൃഷ്ണൻ എന്ന ചിരകാല സുഹൃത്തിനെയാണ് ദർശനത്തിനായി പണം അടവാക്കാൻ മുഖ്യമന്ത്രി ഏൽപ്പിച്ചത്.

ഗൺമാൻ ഉൾപ്പെടെ 4 പേരാണ് ദർശനം നടത്തിയത്. ഗുരുവായൂരിൽ ഗുരുവായൂരപ്പന്റെ പാലഭിഷേക സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. കദളിക്കുലയും നെയ്യും സോപാനത്തിൽ സമർപ്പിച്ച് തൊഴുത അദ്ദേഹം, തുടർന്ന് ഇടത്തരികത്ത്ക്കാവ് ഭഗവതിയെയും ഉപദേവനായ അയ്യപ്പനെയും കാര്യാലയ ഗണപതിയെയും തൊഴുതു. 68 കിലോ പഞ്ചസാരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. ഇതിനായി 2,800 രൂപ ദേവസ്വത്തിൽ അടച്ചു.

അതിഥി മന്ദിരത്തിലെത്തിയ മുഖ്യമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ സ്വീകരിച്ചു. പതിവുപോലെ അതിഥി മന്ദിരത്തിൽ നിന്ന് നടന്നുനീങ്ങിയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയത്. ക്ഷേത്രകവാടത്തിന് മുന്നിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ അദ്ദേഹത്തെ സ്വീകരിച്ചു. ദർശനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഭക്തർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടിയെങ്കിലും, ആരെയും നിരാശപ്പെടുത്താതെയാണ് തീർത്ഥാടക നഗരിയിൽ നിന്നും മുഖ്യമന്ത്രി മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍
വിജിത്ത് കൊലപാതകം: 7 വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍