12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

Published : Dec 14, 2023, 08:11 PM ISTUpdated : Dec 14, 2023, 08:16 PM IST
12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

Synopsis

ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ. 

കൊച്ചി: എളമക്കരയിൽ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപറേഷനും ചേർന്ന് നടത്തും. പത്ത് ദിവസമായിട്ടും മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താഞ്ഞതിനെ തുടർന്നാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത്. കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ  ജയിലിൽ തുടരുകയാണ്.

എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞ് കൊല്ലപ്പെട്ടിട്ട് പന്ത്രണ്ട് ദിവസമായി. പോസ്റ്റേ്മാർട്ടം കഴിഞ്ഞ് മോർച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആരും വന്നില്ല. അമ്മയും പങ്കാളിയും ജയിലാണ്. കണ്ണൂരിലുള്ള കുഞ്ഞിൻ്റെ അച്ഛൻ തൻ്റെ കുഞ്ഞല്ല അതെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. പൊലീസിന് എഴുതിക്കൊടുത്തു. അമ്മയുടെ ബന്ധുക്കളെയും പൊലീസ് വിളിച്ചുവരുത്തി. അവരും പിഞ്ചുദേഹം ഏറ്റെടുത്തില്ല. 

ഒടുവിലാണ് കോർപറേഷൻ്റെ സാനിധ്യത്തിൽ മൃതദേഹം സംസ്ക്‌കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്കരിക്കണോ എന്ന് ഉടൻ തീരുമാനിക്കും. കോർപറേഷനുള്ളിൽ തന്നെയാണെങ്കിൽ കൗൺസിലറുടെ സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങുകൾ. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ. 

അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ സംസ്‌കാരം നഗരസഭയും പൊലീസും ചേർന്ന് നടത്തും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം