വൃദ്ധയ്ക്ക് മര്‍ദനം; മരുമകൾ മഞ്ജുമോൾ തോമസ് ഹയർസെക്കണ്ടറി അധ്യാപിക; അറസ്റ്റ്; വധശ്രമം, ജാമ്യമില്ലാ വകുപ്പുകള്‍

Published : Dec 14, 2023, 06:10 PM ISTUpdated : Dec 14, 2023, 06:16 PM IST
വൃദ്ധയ്ക്ക് മര്‍ദനം; മരുമകൾ മഞ്ജുമോൾ തോമസ് ഹയർസെക്കണ്ടറി അധ്യാപിക; അറസ്റ്റ്; വധശ്രമം, ജാമ്യമില്ലാ വകുപ്പുകള്‍

Synopsis

മകനില്ലാത്ത സമയത്താണ് ഇവർ അമ്മയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർ​ഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുറച്ചു നാളുകളായി മരുമകളുടെ ഭാ​ഗത്ത് നിന്ന് അതിക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. മകനില്ലാത്ത സമയത്താണ് ഇവർ അമ്മയെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത്. ചെറിയ കുട്ടികളുടെ മുന്നിൽ വെച്ചാണ് മർദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 

ഇന്നലെയും സമാനമായ രീതിയിൽ ഇവരെ ആക്രമിച്ചിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച്, തലക്ക്  ഇടിച്ചു. മാത്രമല്ല, കാലു മടക്കി അടിവയറ്റിൽ ചവിട്ടിയെന്നും മറിയാമ്മ തോമസ് നൽകിയ പരാതിയിൽ പറയുന്നു. കയ്യിൽ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഇവർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട്  അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മുതിർന്ന പൗരൻമാർക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.  

80 വയസ്സുള്ള വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട്, മര്‍ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയില്‍

വൃദ്ധയെ കസേരയില്‍ നിന്ന് തള്ളിയിട്ട് മർദിച്ച് മരുമകൾ

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ