ആലപ്പുഴയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു

Published : Jan 07, 2021, 08:57 PM IST
ആലപ്പുഴയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു

Synopsis

 വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് പിന്നിലെ മണ്ണെടുത്ത കുഴിയിൽ ഇറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു...

ആലപ്പുഴ: കലവൂരിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു. കാട്ടൂർ തോട്ടാത്തുവീട്ടിൽ ശിശുപാല(ദാസ്)ന്റെയും കവിതയുടെയും മകൻ അഖിലേഷ് (അയ്യപ്പൻ–6) ആണ് മരിച്ചത്. ബുധൻ രാവിലെയായിരുന്നു അപകടം. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് പിന്നിലെ മണ്ണെടുത്ത കുഴിയിൽ ഇറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ഇന്ന് രാവിലെ മരിച്ചു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്