ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Mar 16, 2022, 09:44 PM IST
ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Synopsis

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്‌ സമീപത്തെ കുളത്തിൽ വീണുകിടക്കുന്നത്‌ കണ്ടത്‌. മനു രാജൻ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌.

ഇടുക്കി: ചെറുതോണിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് പെരുങ്കാല തുരുത്തിക്കാട്ടിൽ മനു രാജൻ–പ്രിയ ദമ്പതികളുടെ ഏകമകൾ മഹിമയാണ് കുളത്തിൽ വീണ്‌ മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്‌ സമീപത്തെ കുളത്തിൽ വീണുകിടക്കുന്നത്‌ കണ്ടത്‌.

മനു രാജൻ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ഭാര്യ പുല്ലുചെത്താൻ പോയിരുന്നു. സമീപത്തെ തൊഴിലുറപ്പ് ജോലിക്കാരും അയൽവാസികളും ചേർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം  മോർച്ചറിയിലേക്ക് മാറ്റി.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന 19കാരന്‍റെ കയ്യബദ്ധം; കാന്‍സര്‍ രോഗിയായ അമ്മ പൊള്ളലേറ്റ് മരിച്ചു

മാനസിക വെല്ലുവിളി നേരിടുന്ന മകന് പറ്റിയ കയ്യബദ്ധം പൊള്ളലേറ്റ് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനെന്ന 47 കാരിയാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടടുന്ന പത്തൊന്‍പതുകാരനായ മകന്‍ തീപ്പെട്ടിയുരച്ചതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം.

മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉറങ്ങിയ ശേഷമാണ് സാധാരണ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വസ്ത്രത്തില്‍ തീപിടിച്ച് ലൂസി ഉണര്‍ന്നപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റാണ് ലൂസിയുടെ അന്ത്യം.

വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് മക്കല്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ലൂസിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ലൂസലി മരിച്ചത്. ലൂസിയുടെ സംസ്കാരം ഇന്ന് നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് സഹിതെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വിശദമാക്കി. ജയ്സന്‍, ജോയ്സ്, ജോമോന്‍, ജോജി എന്നിവരാണ് ലൂസിയുടെ മറ്റുമക്കള്‍. 

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾക്കൊടി മുറിക്കാത്ത കുഞ്ഞിന്റെ മൃതദേഹമാണ് ഒഴുകി വന്നത്. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുഴയിൽ നിന്നെടുത്ത പൊലീസ് പോസ്റ്റ് മോർട്ടത്തിന് തൃശ്ശൂർ മെഡി. കോളേജിലേക്ക് മാറ്റി. 

തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

കൊല്ലം കടയ്ക്കലിൽ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ.അന്വേഷണത്തിനായി പോയ പൊലീസുദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. കടയ്ക്കൽ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന തിരുവാതിര ഉൽസവത്തിനിടെ വിപിൻ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി.

ശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ സമീപിച്ചു. പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും വിപിൻ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതൽ പൊലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു