
ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം (Theft) നടത്തിവന്നിരുന്ന അന്തർ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് (Police) പിടികൂടി. കൊല്ലം (Kollam) ജില്ലയിൽ മൈനാഗപ്പള്ളിയിൽ കടപ്പ തടത്തിൽ പുത്തൻവീട്ടിൽ ജോയികുട്ടി മകൻ ലിജോ (22) യെയാണ് പിടികൂടിയത്. ഈ മാസം പതിമൂന്നാം തീയതി കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും അടൂരിൽ നിന്നുമാണ് ഇയാൾ ബൈക്കുകൾ മോഷ്ടിച്ചത്.
കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച ശേഷം അവിടെനിന്ന് പൾസർ 220 ഇനത്തിൽപ്പെട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നൈറ്റ് പട്രോളിന് ഇടയിൽ സംശയാസ്പദമായി കാണപ്പെട്ട പ്രതിയെ എസ് ഐ സുരേഷ് കുമാർ, ഡ്രൈവർ സിപിഒ ലിബു എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രതിയായ ലിജോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ബൈക്ക് സ്റ്റണ്ടിങ് വീഡിയോ പോസ്റ്റ് ചെയ്ത് നിരവധി ഫോളോവേഴ്സിനെ നേടുകയും കൂടുതൽ ഫോളോവേഴ്സ് ഉള്ള പെൺകുട്ടികളെ അസഭ്യം വിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് നേരത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചടയമംഗലം, കിളികൊല്ലൂർ, ശക്തികുളങ്ങര, കുമരകം എറണാകുളം ടൗൺ നോർത്ത്, എന്നീ സ്റ്റേഷനുകളിൽ ലിജോക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam