കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപണം, ആശുപത്രിയിൽ സംഘർഷം

Published : Apr 13, 2021, 08:54 AM ISTUpdated : Apr 13, 2021, 08:55 AM IST
കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപണം, ആശുപത്രിയിൽ സംഘർഷം

Synopsis

വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ...

മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച  വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ  ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്. 

വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ അറിയിച്ചു. കൈക്ക് ബാന്റെജിട്ടെങ്കിലും കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ മയക്കാനുള്ള മരുന്ന് കൊടുത്ത് വീണ്ടും ബാന്റെജിടാമെന്ന് പറഞ്ഞു.  അനസ്‌തേഷ്യ ചെയ്തപ്പോൾ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കുട്ടിയുടെ  മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആശുപത്രിയും ചമ്രവട്ടം - തിരൂർ റോഡും  ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം