
എടവണ്ണ: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഇടിയും മിന്നലിലും മലപ്പുറത്ത് രണ്ട് പേർ മിന്നലേറ്റ് മരിച്ചു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കോളനിയിലെ കണയൻകയ്യ് ദിവാകരനും പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുൽ റസാഖ് മകൻ ഷമീമുമാണ് മരിച്ചത്. കുണ്ടുതോട് മൂലത്ത് പറമ്പിൽ കടവിന് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് ദിവാകരന് മിന്നലേറ്റത്.
ചാലിയാർ പുഴയുടെ തീരത്ത് മൂലത്ത് പറമ്പ് കടവിൽ കുടിൽ കെട്ടി താമസിച്ചാണ് ഇവരുടെ കുടുംബങ്ങളും അയൽക്കാരുമടക്കമുള്ളവർ സ്വർണ്ണം അരിച്ചെടുത്ത് ഉപജീവനം നടത്തിവന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 5:30ടെ ജോലിക്ക് ശേഷം കുളി കഴിഞ്ഞ് ടെന്റിലേക്ക് നടന്നു വരുന്നതിനിടെയാണ് ദിവാകരന് മിന്നലേറ്റത്.
ഉടൻ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സീത (പള്ളിക്കുത്ത്). മക്കൾ: മുത്തു, നന്ദു. മരുമകൾ: വിചിത്ര (പോത്തുകല്ല്). വീട്ടിൽ വെച്ചാണ് ഷമീമിന് മിന്നലേറ്റത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam