പിറന്നാള്‍ ദിനത്തിന് പിന്നാലെ അപകടം; ടെറസിലെ തൂണ്‍ തകര്‍ന്നു വീണ് ബന്ധുവീട്ടില്‍ കളിക്കാനെത്തിയ ആറ് വയസ്സുകാരന് ദാരുണാന്ത്യം

Published : May 10, 2026, 04:48 PM IST
CHILD DEATH

Synopsis

മലപ്പുറം നിലമ്പൂരില്‍ ആറ് വയസ്സുകാരന്‍ ദാരുണമായി മരിച്ചു. പിറന്നാള്‍ ദിനത്തില്‍ കളിക്കുന്നതിനിടെ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണാണ് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാന്‍ മരിച്ചത്. ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസ്സുകാരന്‍ മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി.സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു, നിരവധി സ്ത്രീകളടക്കം 22 പേര്‍ക്ക് പരിക്ക്
ഉച്ചസമയം 12.30, വെങ്ങാട് ഷാപ്പില്‍ രണ്ടുപേര്‍ എത്തി കള്ളുകുടിച്ച് എഴുന്നേറ്റു, പിന്നാലെ ഷാപ്പുടമയുടെ 8 പവൻ മാലയും മൊബൈലും കവര്‍ന്നു